InternationalLatest

പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്‍‍ചേഞ്ചിന് നേരെ ഭീകരാക്രമണം; നാലുപേര്‍ കൊല്ലപ്പെട്ടു

“Manju”

കറാച്ചിയിലെ പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്‍ചേ‌ഞ്ച് കെട്ടിടത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

തോക്കുധാരികളായ ഒരു സംഘം അക്രമികളാണ് തിങ്കളാഴ്‍ച രാവിലെ കറാച്ചിയിലെ പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്‍ചേഞ്ച് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. കെട്ടിടത്തിന് നേരെ അക്രമികള്‍ ഗ്രനേഡ് എറിയുകയും ചെയ്‍തു.

ആയുധങ്ങളുമായി കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്‍തു.

കറാച്ചിയിലെ അതീവ സുരക്ഷാ മേഖലയിലാണ് പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്‍സ്ചേഞ്ച് സ്ഥിതിചെയ്യുന്നത്. നിരവധി സ്വകാര്യ ബാങ്കുകളുടെയും ആസ്ഥാനം ഈ കെട്ടിടത്തിലുണ്ട്.

Related Articles

Check Also
Close
Back to top button