IndiaLatest

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു

“Manju”

ന്യൂഡല്‍ഹി| വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1773 രൂപയായി. കൊല്‍ക്കത്തയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1875.50 രൂപയാണ്.

മുംബൈയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന് യഥാക്രമം 1725 രൂപയും 1937 രൂപയുമാണ് വില. എല്ലാമാസവും ഒന്നാം തീയതിയാണ് പാചകവാതക സിലിണ്ടറിന്റെ വില എണ്ണ വിതരണ കമ്പനികള്‍ നിര്‍ണയിക്കുന്നത്. കഴിഞ്ഞ മാസം ഗാര്‍ഹിക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. ഡല്‍ഹിയില്‍ 14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന് 1003 രൂപയാണ് വില.

Related Articles

Back to top button