KeralaLatest

കൊട്ടാരാങ്കണത്തിലൂടെ ഒരു അവധൂതയാത്ര..

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിൽ നിന്നും അവധൂത യാത്ര നടത്തിവരുന്ന സന്ന്യാസി സംഘവും ബ്രഹ്മചാരിസംഘവും ആത്മബന്ധുക്കളും പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചു. ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകര ഗുരു അവധൂതയാത്രക്കാലത്ത് പത്മനാഭപുരം കൊട്ടാരത്തിലെത്തിയതിന്റെ സ്മരണയിലാണ് അവധൂതയാത്രികർ കൊട്ടാരത്തിലെത്തിയത്. ഇന്ന് (3-05-2024) ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അവധൂതയാത്രികർ കൊട്ടാരത്തിലെത്തിയത്.

കൊട്ടാര സന്ദർശന മല്ല ഗുരുവുമായി ബന്ധപ്പെട്ട സ്ഥലമായതിനാലുള്ള സന്ദർശനം മാത്രമാണിതെന്നും, ആയതിനാൽ പ്രാർത്ഥനയും സങ്കല്പങ്ങളും നടത്തി അവധൂതയാത്ര തുടരാവുന്നതാണെന്നും ഗുരുവിന്റെ കർമ്മബന്ധത്തിലും ജന്മാന്തര ബന്ധത്തിലുംപെട്ട സ്ഥലമായതിനാൽ കൊട്ടാരം യാത്രയുടെ ഭാഗമായതായും ആശ്രമം ജനറൽ സെക്രട്ടറി അവധൂത സഹയാത്രികരോട് പറഞ്ഞു. തുടർന്ന് അവധൂതയാത്രികർ അടുത്ത ലക്ഷ്യസ്ഥാനമായ കാട്ടുവാസാഹിബ് മലയിലേക്ക് യാത്രയായി.

Related Articles

Check Also
Close
Back to top button