KeralaLatest

ഭക്തിസാന്ദ്രം ജന്മഗൃഹ തീര്‍ത്ഥയാത്ര

“Manju”

ജന്മഗൃഹം (ചേര്‍ത്തല, ചന്ദിരൂര്‍) : ഭക്തിസാന്ദ്രമായി ചോതി തീര്‍ത്ഥയാത്ര ഇന്നലെ (1-06-2023 വ്യാഴം) നടന്നു. ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ച് (ജന്മഗൃഹം) ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി തീര്‍ത്ഥയാത്രയ്ക്ക് നേതൃത്വം നല്‍കി. ബ്രഹ്മചാരി ഊര്‍മ്മിളചിത്ത് ആശ്രമം ബ്രാഞ്ച് ചുമതലക്കാര്‍ തീര്‍ത്ഥയാത്രയ്ക്കായി വിവിധ ഏരിയകളില്‍ നിന്നും എത്തിയിട്ടുള്ള ഭക്തര്‍ എന്നിവര്‍ തീര്‍ത്ഥയാത്രയില്‍ പങ്കെടുത്തു. ഗുരുവിന്റെ ജന്മനാളായ ചോതി നാളിലാണ് എല്ലാ മാസവും തീര്‍ത്ഥയാത്ര നടത്തുന്നത്. ഇപ്രാവശ്യത്തെ തീര്‍ത്ഥയാത്രയ്ക്ക് ശേഷം ആശ്രമം ബ്രാഞ്ചില്‍ ഗുരുജ്യോതിയില്‍ ലയിച്ച ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ അനുസ്മരണ ചടങ്ങുകളിലും ഭക്തര്‍ പങ്കുകൊണ്ടു.

Related Articles

Back to top button