InternationalLatest

ഏഷ്യ കപ്പ് ശ്രീലങ്കയിലോ യു.എ.ഇയിലോ നടക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

“Manju”

ശ്രീജ.എസ്

ഈ വര്‍ഷത്തെ ഏഷ്യ കപ്പ് ടി20 ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ച തിയ്യതിയില്‍ ശ്രീലങ്കയില്‍ വെച്ചോ അല്ലെങ്കില്‍ യു.എ.ഇയില്‍ വെച്ചോ നടക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഓ വസിം ഖാന്‍. നേരത്തെ പാകിസ്ഥാനില്‍ വെച്ച്‌ നടക്കേണ്ട ഏഷ്യ കപ്പ് ടി20 ലോകകപ്പ് ഇന്ത്യ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ മറ്റൊരു വേദിയിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കാന്‍ വേണ്ടി ഏഷ്യ കപ്പ് മാറ്റിവെക്കുമെന്ന വര്‍ത്തകളെയും വസിം ഖാന്‍ നിഷേധിച്ചു. ഏഷ്യ കപ്പ് നേരത്തെ തീരുമാനിച്ച പോലെ തന്നെ നടക്കുമെന്നും ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് സെപ്റ്റംബര്‍ 2ന് പാകിസ്ഥാന്‍ ടീം തിരിച്ചെത്തുമെന്നും സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസത്തില്‍ ഏഷ്യ കപ്പ് നടത്താമെന്നും വസിം ഖാന്‍ പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുമെന്നും നിലവില്‍ ശ്രീലങ്കയില്‍ കൊറോണ വൈറസ് ബാധയുടെ എണ്ണം കുറവാണെന്നും ശ്രീലങ്കയില്‍ വെച്ച്‌ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യു.എ.ഇയില്‍ വെച്ച്‌ ഏഷ്യ കപ്പ് നടത്താമെന്നും വസിം ഖാന്‍ പറഞ്ഞു.

Related Articles

Back to top button