KeralaLatest

ആനപ്പടിയിലെ വൈറല്‍ ഫ്ലക്സ്

“Manju”

നമ്മുടെ പ്രതീക്ഷകള്‍ തകരുമ്പോള്‍ ഉണ്ടാകുന്ന മാനസീകനില എല്ലാവരിലും ഒരുപോലെയാകണമെന്നില്ല.  കല്ല്യാണമാകുമ്പോള്‍ പ്രത്യേകിച്ചും.  ഒരുപാട് ആലോചനകള്‍ വരികയും എല്ലാം ഒ.കെ ആയ ശേഷം മുടങ്ങിപ്പോകുന്ന പല വിവാഹങ്ങളുടെയും മുടക്കിന് പിന്നില്‍ ചില തല്പരകക്ഷികളുണ്ടാകുമെന്നത് പരസ്യമായ രഹസ്യമാണ്.  എന്നാല്‍ ഇവരെ കണ്ടെത്താന്‍ പലപ്പോഴും കഴിയാറുമില്ല.  ഇത്തരത്തിലൊരു വൈറല്‍ രഹസ്യമാണ് ഇനി പറയുന്നത്.

കല്യാണം മുടക്കികള്‍ക്കൊരു മുന്നറിയിപ്പാണ്ആയിട്ടാണ് അത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. അത് ഇപ്രകാരമാണ്.

“നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക. ആളിനെ തിരിച്ചറിഞ്ഞാല്‍ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും “- എന്നിങ്ങനെ പോകുന്നു ഫ്ലക്സിലെ വാക്കുകള്‍.
സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട എന്ന കുറിപ്പോടെയാണ് ഈ ഫ്ലക്സിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിന് താഴെ, നല്ല തല്ല് കിട്ടണം, മികച്ച മുന്നറിയിപ്പ്, എന്നിങ്ങനെയുള്ല കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.
ഫ്ലക്സിലെ കണ്ടന്റ്  ഇങ്ങനെ :
‘കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓര്‍ക്കുക. ആനപ്പടി യുവാക്കള്‍.’

Related Articles

Back to top button