KeralaLatest

ശാന്തിഗിരി മാതൃമണ്ഡലം കോര്‍ഡിനേറ്ററായി ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ.എസ്. ചുമതലയേറ്റു.

“Manju”

പോത്തൻകോട് : ശാന്തിഗിരി ആര്‍ട്സ്& കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡിവിഷനും ശാന്തിഗിരിയിലെ അമ്മമാരുടെ കൂട്ടായ്മയുമായ ശാന്തിഗിരി മാതൃമണ്ഡലം കോര്‍ഡിനേറ്ററായി ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ.എസ്. ഇന്ന് (30-10-2022) ഞായറാഴ്ച ചുമതലയേറ്റു. മാതൃമണ്ഡലം ഇൻചാര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനിയുടെ മഹനീയ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, സീനിയര്‍ മാനേജര്‍ ഡോ.ഹരിദാസ് റ്റി., ശാന്തിഗിരി മാതൃമണ്ഡലം, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി ചുമതലക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button