KeralaLatestMalappuram

നേന്ത്രക്കായ വില കുത്തനെ ഇടിഞ്ഞു

“Manju”

ശ്രീജ.എസ്

എടപ്പാള്‍: ഓണം കഴിഞ്ഞതോടെ നേന്ത്രക്കായ വില കുത്തനെ കുറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് 55 മുതല്‍ 60 രൂപ വരെ വിലയുണ്ടായിരുന്ന നേന്ത്രക്കായ ഇന്നലെ വില 22 മുതല്‍ 25 വരെയായി. ചില്ലറ വില്‍പന 30 മുതല്‍ 36 രൂപ വരെയുമെത്തി.

വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. കോവിഡ് മൂലം വിദേശത്തേക്കുള്ള കയറ്റുമതി നിലച്ചതും നാട്ടിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് വിലയിടിവിന് കാരണമെന്ന് എടപ്പാളിലെ മെ‍ാത്ത വ്യാപാരികള്‍ പറഞ്ഞു. കര്‍ണാടക, തമിഴ്നാട്ടിലെ മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് നേന്ത്രക്കായ എത്തിച്ചേരുന്നത്.

Related Articles

Back to top button