IndiaLatest

ശ്രീനിവാസനെതിരെ വക്കീല്‍ നോട്ടീസ്

“Manju”

കൊച്ചി: മോണ്‍സന്‍ മാവുങ്കലിനെതിരേ പരാതി നല്‍കിയ അനൂപ് വി അഹ്‌മദ് പുതിയ ആരോപണവുമായി രംഗത്ത്. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നടന്‍ ശ്രീനിവാസന്‍ തന്നെ ‘ഫ്രോഡ്’ എഎന്ന് വിളിച്ച്‌ അപമാനിച്ചെന്നാണ് ആരോപണം. ഇതിന് നഷ്ടപരിഹാരമായി ഒന്നരക്കോടി രൂപ നല്‍കണം എന്നാവശ്യപ്പെട്ട് ശ്രീനിവാസന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.
കൂടാതെ മോണ്‍സനെതിരെ പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നതായും അനൂപ് ആരോപിച്ചു. ഫോണിലേക്ക് ഭീഷണി സന്ദേശം എത്തുന്നതായും അതിനാല്‍ കുടുംബത്തിനും സ്വത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് പരാതിക്കാര്‍ പറഞ്ഞതായി അനൂപ് കൂട്ടിച്ചേര്‍ത്തു.
ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പലരും ഭീഷണി മുഴക്കുക, വീടിന്റെ പരിസരത്ത് അപരിചിതര്‍ എത്തുക, തുടങ്ങിയ സംഭവങ്ങള്‍ അരങ്ങേറുന്നു അതിനാല്‍ ഭീഷണി ഭയന്ന് കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവര്‍ പറയുന്നതായാണ് അനൂപിന്റെ ആരോപണം.

Related Articles

Back to top button