ചെന്നൈ : ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ക്ഷണപത്രിക സമര്‍പ്പിച്ചു. ശാന്തിഗിരി ആശ്രമം ചെന്നൈ റീജ്യണ്‍ ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി ബ്രഹ്മചാരി അജിത്കുമാര്‍ കെ.എസ്., ബ്രഹ്മചാരി സത്പ്രഭ എം.പി. എന്നിവരുടെ നേതൃത്വത്തിലാണ് ഭക്തര്‍ ഗുരുവിന് ക്ഷണപത്രിക സമര്‍പ്പിച്ചത്. 2024 ജനുവരി 5 മുതല്‍ 8 വരെയാണ് ചെന്നൈ ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ നടക്കുക. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത പ്രാര്‍ത്ഥനാലയം ശിലാസ്ഥാപനത്തിനും രജതജൂബിലി മന്ദിര സമര്‍പ്പണത്തിനുമായി 5-ാം തീയതി ചെന്നൈയില്‍ എത്തിച്ചേരും. 1998 ലാണ് മതേതര ആത്മീയ പ്രസ്ഥാനമായ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചെന്നൈ ആസ്ഥാനമായി ആരംഭിക്കുന്നത്.
Related Articles
Check Also
Close
-
യുപിയില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് 50,000 രൂപയ്ക്ക് വിറ്റുJuly 13, 2021 12:29 PM