IndiaLatest

യുപിയില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് 50,000 രൂപയ്ക്ക് വിറ്റു

“Manju”

ലക്‌നൗ: യുപിയില്‍ മൂന്ന് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ മാതാവ് 50,000 രൂപയ്ക്ക് വിറ്റു. സംഭവം പുറത്തറിയാതിരിക്കാന്‍ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാന്ന് മാതാവ് വ്യാജ കഥ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അതേസമയം സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. കടുത്ത ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ മാതാവ് വിറ്റതെന്ന് പൊലീസ് പറയുന്നു.

ആക്രി സാധനങ്ങള്‍ വില്‍ക്കലാണ് കുഞ്ഞിന്റെ പിതാവിന്റെ തൊഴില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗോരഖ്നാഥ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇലാഹിബാഗില്‍ താമസിക്കുന്ന സല്‍മ ഖാത്തൂന്‍ തന്റെ മകനെ കാറിലെത്തിയ സ്ത്രീ റസൂല്‍പൂര്‍ ഭാഗത്ത് വച്ച്‌ തട്ടിക്കൊണ്ടുപോയെന്ന് പരാതിയുമാണ് പൊലീസിനെ സമീപിച്ചത്.
പരാതി ലഭിച്ചതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ സംഭവത്തെ കുറിച്ച്‌ മാതാവിന്റെ വിശദീകരണങ്ങള്‍ പരസ്പര വിരുദ്ധമായതോടെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സല്‍മ കുഞ്ഞിന്റെ മറ്റൊരു സ്ത്രീക്ക് കൈമാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തായത്. ഇതോടെ ഈ സ്ത്രീക്കായി തെരച്ചില്‍ നടത്തുകയും കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.

Related Articles

Check Also
Close
Back to top button