InternationalLatest

പാക്ക് പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മറിയം

“Manju”

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ നാഷനല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിനുമേല്‍ വ്യാഴാഴ്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കാനിരിക്കെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മുന്നില്‍ കടുത്ത പ്രതിസന്ധി.പ്രമേയം അവതരിപ്പിച്ചതിന് ശേഷം മൂന്ന് ദിവസത്തിന് ശേഷവും ഏഴ് ദിവസത്തിന് മുന്‍പും വോട്ടെടുപ്പ് നടത്തണമെന്നാണ് നിയമം. സ്പീക്കര്‍ നിയമസഭ നേരത്തെ വിളിച്ചുചേര്‍ക്കാത്തത് ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

അതിനിടെ ഇമ്രാന്‍ ഖാനെ കടന്നാക്രമിച്ച്‌ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) ഉപാധ്യക്ഷയും മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകളുമായ മറിയം നവാസ് രംഗത്തെത്തി. ഇമ്രാന്‍ ഖാന്റെ പരാജയത്തിലേക്കുള്ള ‘അവസാന മുന്നേറ്റത്തിന്’ സമയമായെന്ന് മറിയം നവാസ് പറഞ്ഞു.

Related Articles

Back to top button