KeralaLatest

കുട്ടിയെത്തി ; സോഷ്യല്‍മീഡിയ പോറ്റമ്മയ്ക്കൊപ്പം

കുഞ്ഞിനെ ഇന്നലെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു തിരുവനന്തപുരത്തെത്തിച്ചു.

“Manju”

തിരുവനന്തപുരം : അമ്മയറിയാതെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു തിരുവനന്തപുരത്തെത്തിച്ചു.
ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസുകാരും ഉള്‍പ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിര്‍മല ശിശുഭവനിലാക്കി.ഇന്നു വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ സാംപിളെടുക്കും. എന്നാല്‍ പെറ്റമ്മയാണെങ്കിലും അനുപമയുടെ കാമുകന്‍ ഉപേക്ഷിച്ചപ്പോള്‍ കുഞ്ഞിനെ കയ്യൊഴിയാന്‍ തയ്യാറായ പെറ്റമ്മയ്ക്കൊപ്പമല്ല സോഷ്യല്‍ മീഡിയ. ഒരുവര്‍ഷമായി പൊന്നുപോലെ വളര്‍ത്തിയ ആന്ധ്രയിലെ അധ്യാപക ദമ്ബതികള്‍ക്കൊപ്പമാണ് ഭൂരിഭാഗം പേരും. ആ കുഞ്ഞിന്റെ നല്ല ഭാവിയാണ് ഈ ഒരു സംഭവത്തിലൂടെ നഷ്ടപ്പെടാന്‍ പോകുന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.
ചില കുറിപ്പുകള്‍ കാണാം:
നിങ്ങള്‍ ആഘോഷിച്ചോളൂ
ഒറ്റപെട്ടു പോയ ഒരു ജീവനു ശ്വാസം ഊതിക്കൊടുത്തു ജീവിപ്പിച്ച രണ്ടു മനുഷ്യരുണ്ട്, അവരുടെ കയ്യില്‍നിന്നു നിങ്ങളീ പിടിച്ചു പറിച്ചു കൊണ്ടുപോവുന്ന കുഞ്ഞിന് ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയാത്തത് നിങ്ങളുടെ ഭാഗ്യം ..അന്യ ഭാഷക്കാരായ ആ രണ്ടു മനുഷ്യരുടെ കണ്ണീരിനു ആരിനി കണക്കു പറയും ..
നിയമം നീതി നടപ്പാവാന്‍ വേണ്ടിയാണ് , അല്ലാതെ പിഴച്ചു പോയ മനുഷ്യരുടെ പിടിവാശി നടപ്പാവാന്‍ വേണ്ടി ആവരുത്
ഇവിടെ നമുക്ക് തെറ്റു പറ്റി.
നെറികേടാണ് നമ്മളീ ചെയ്യുന്നത് ..!!
മറ്റൊരു കുറിപ്പ്,
വല്ലാത്ത ഒരു നോവ്…
കുഞ്ഞിനെ വേര്‍പെട്ട ആ അച്ഛനും അമ്മയ്ക്കും
താങ്ങാന്‍ പറ്റണെ എന്ന് പ്രാര്‍ത്ഥന.
പ്രസവിച്ച അമ്മയുടെ മനസ്സ് കാണാതെ അല്ല..
ഒരേ സമയം സമാധാനവും,
അതേ പോലെ തന്നെ ഇത്രയും നാള്‍ അവനെ വളര്‍ത്തിയവരെ ഓര്‍ത്ത് സങ്കടവും……….
വേറെ ഒരു കുറിപ്പ് കാണാം:
ഈ കാട്ടുന്ന നീതി കേടിന്റെ പേരത്രെ നിയമം..
അവകാശം പറഞ്ഞു ചൂണ്ടി കാണിക്കാന്‍ ഒരു തന്ത ഇല്ലാഞ്ഞപ്പോള്‍ അറിഞ്ഞു കൊണ്ട് അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ, ഗര്‍ഭപാത്രത്തില്‍ ഒരു പോന്നോമനയെ ചുമക്കാന്‍ കഴിയാതെ പോയൊരമ്മ അനാഥത്വത്തില്‍ നിന്നു വാരിപ്പുണര്‍ന്നു ചൂടും ചൂരും നല്‍കി സനാഥനാക്കി. കുഞ്ഞെന്ന ലോകത്ത് ഒരച്ഛനും അമ്മയും ആയി ജീവിച്ചു തുടങ്ങിയ 2 ജീവനുകളില്‍ നിന്നു ആ കുഞ്ഞിനെ ഉപേക്ഷിച്ചുകളഞ്ഞു മാസങ്ങള്‍ തിരിഞ്ഞു നോക്കാതെ ഇരുന്നവരിലേക്ക് പേറ്റു നോവിന്റെ മഹിമ പറഞ്ഞു തിരിച് എല്‍പ്പിക്കുന്നു…. അനുപമ എന്ന പെറ്റമ്മയുടെ കണ്ണീരിനെക്കാള്‍ മഹത്വം ആ അന്യ ദേശക്കാരായ പോറ്റമ്മയുടെയും അച്ഛന്റെയും കണ്ണീരിനും നെഞ്ചുരുക്കുന്ന വേദനയ്ക്കും തന്നെയാണ്.
സഹിക്കാന്‍ കഴിയട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു .
മറ്റൊരു കുറിപ്പ്:
ഈ വിഷയത്തില്‍ ഒന്നും എഴുതരുത് എന്ന് കരുതിയതാണ്. പക്ഷേ ഈ ചിത്രം വല്ലാതെ വിഷമിപ്പിക്കുന്നു .ഒരു വര്‍ഷത്തോളം തന്റെ ഹൃദയം പോലെ നോക്കിയ കുഞ്ഞിനെ പ്രസവിച്ചു എന്നൊരൊറ്റ കാരണം കൊണ്ട് മാത്രം അമ്മയെന്ന് അവകാശപ്പെടുന്നവരിലേക്ക് കൈമാറാനുള്ള പോക്കാണിത്. ജനിച്ചു ആഴ്ചകള്‍ മാത്രം പ്രായമുള്ള ആ കുഞ്ഞിനെ നോക്കി എടുക്കാന്‍ അവര്‍ എന്ത് മാത്രം കഷ്ടപെട്ടിട്ടുണ്ടാകും, അവനെക്കുറിച്ച്‌ എന്തെല്ലാം സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടാകും. അവന്റെ കളിചിരികള്‍ അവരില്‍ എന്ത് മാത്രം സന്തോഷം ഉണ്ടാക്കിയിട്ടുണ്ടാകും.
അവന്‍ ആദ്യമായ് മുഖത്തു നോക്കി ചിരിച്ചപ്പോള്‍, കമിഴ്ന്നു വീണപ്പോള്‍, മുട്ടുകുത്തിയപ്പോള്‍, അമ്മേയെന്ന് വിളിച്ചപ്പോള്‍ അവര്‍ എന്തോരം സന്തോഷിച്ചിട്ടുണ്ടാകും. രാവിനെ പകലാക്കി കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളര്‍ത്തിയ കുഞ്ഞിനെ കൈമാറേണ്ടി വരുന്ന അവസ്ഥ.. ആര്‍ക്കും ഇങ്ങനെ ഒരവസ്ഥ വരുത്തരുതേ ഭഗവാനെ. കുഞ്ഞിനെ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന വേദന തരണം ചെയ്യാന്‍ ആ മാതാപിതാക്കള്‍ക്ക് കഴിയട്ടെ.

Related Articles

Back to top button