InternationalLatest

അര്‍ജന്റീന തിരഞ്ഞെടുപ്പ്: മിനി ട്രംപ് വരുമോ ?

“Manju”

ബ്യൂണസ് ഐറിസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് നീങ്ങവെ മിനി ട്രംപ്രാജ്യത്തെ പ്രസിഡന്റാകുമോ എന്ന ആകാംഷയില്‍ അര്‍ജന്റീന.

ഞായറാഴ്ച നടന്ന ആദ്യ റൗണ്ടില്‍ മുന്നിലെത്തിയ സാമ്ബത്തിക മന്ത്രി സെര്‍ജിയോ മാസയും ( 36 % ) ലിബര്‍റ്റേറിയൻ പാര്‍ട്ടി നേതാവ് ഹാവിയര്‍ മിലെയും ( 30 % ) തമ്മില്‍ നവംബര്‍ 19നാണ് രണ്ടാം റൗണ്ട്. ഹാവിയറിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് ഇപ്പോള്‍ അര്‍ജന്റീന രാഷ്ട്രീയത്തിലെ സംസാര വിഷയം. യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശയങ്ങളുമായി സാമ്യമുള്ളതിനാല്‍ മിനി ട്രംപ് എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ദേഷ്യ സ്വഭാവത്തിന്റെയും ആക്രമാണത്മകമായ സംസാരത്തിന്റെയും പേരില്‍ എല്‍ ലോകോ ( ഭ്രാന്തൻ ) എന്നും ഹാവിയര്‍ അറിയപ്പെടുന്നു.

53കാരനായ ഹാവിയര്‍ മുൻ റോക്ക് സംഗീതജ്ഞനാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് രാഷ്ട്രീയത്തില്‍ ചേര്‍ന്ന ഇദ്ദേഹം സാമ്ബത്തിക വിദഗ്ദ്ധനായും ജോലി ചെയ്തിരുന്നു. വിചിത്ര പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഹാവിയര്‍ ലോകത്തിലെ ഏറ്റവും മികച്ച തന്ത്രജ്ഞര്‍ എന്നാണ് തന്റെ അഞ്ച് വളര്‍ത്തുനായകളെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. അധികാരത്തിലെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച ഹാവിയര്‍ തോക്ക് കൈവശം വയ്ക്കുന്നതിനും അവയവങ്ങള്‍ വില്‍ക്കുന്നതിനും അനുകൂലമാണ്.

Related Articles

Back to top button