KeralaLatestThiruvananthapuram

കെഎസ്‌ആര്‍ടിസി; എസി ലോ ഫ്‌ളോര്‍ സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി എസി ലോ ഫ്‌ളോര്‍ സര്‍വീസുകളില്‍ 25 ശതമാനം നിരക്ക് ഇളവ് കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചു. കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം നിരക്ക് ഇളവ് എ.സി ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് കൂടി അനുവദിക്കുകയാണ് ചെയ്തത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു.

എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും) , എറണാകുളം- കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്‌ളോര്‍ എസി ബസുകള്‍ സര്‍വ്വീസ് നടത്തി വരുന്നത്. നിലവില്‍ തിരുവനന്തപും- എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 ശതമാനം കുറക്കുമ്ബോള്‍ 346 രൂപയാകും, ഇന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ യാത്രാക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലവില്‍ വരുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button