KeralaLatest

മഹാനായ നേതാവിനെ ആദരിക്കേണ്ടത് കടമ: മേരി മില്‍ബെന്‍

“Manju”

 

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഒപ്പമുള്ള തന്റെ അനുഭവത്തെ കുറിച്ച്‌ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച്‌ പ്രസിദ്ധ ഗായിക മേരി മില്‍ബെൻ.

പ്രധാനമന്ത്രിയോട് ഒപ്പമുള്ള നിമിഷങ്ങള്‍ നിധി പോലെ കാത്തുസുക്ഷിക്കുമെന്നാണ് മില്‍ബെൻ കുറിച്ചത്. അമേരിക്കൻ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സ്റ്റേജില്‍ നിന്ന് പാടാൻ സാധിച്ചു എന്നും മില്‍ബെൻ കൂട്ടിച്ചേര്‍ത്തു. ഇന്നലത്തെ ദിവസം ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് സദസ്സിന്റെ പാട്ട് കേള്‍ക്കാനായിരുന്നു. അവരുടെ ഹൃദയത്തിന്റെ ആവേശം നിങ്ങള്‍ക്ക് അവിടെ കേള്‍ക്കാമായിരുന്നു എന്നും. അവരുടെ തങ്ങളുടെ മാതൃരാജ്യത്തിനും പ്രത്യേകിച്ച്‌ പ്രധാനമന്ത്രിക്കും വേണ്ടി അഭിമാനത്തോടെയും ദേശസ്‌നേഹത്തോടെയും പാടിയെന്നും മില്‍ബെൻ പറഞ്ഞു.

പരിപാടിയെ തുടര്‍ന്ന് നരേന്ദ്രമോദിയുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തെ ആദരിക്കാനും എനിക്ക് അവസരം ലഭിച്ചു. മുതിര്‍ന്നവരുടെ പാദങ്ങളില്‍ തൊടുന്നത് ഇന്ത്യൻ സംസ്‌കാരത്തിലെ ബഹുമാനത്തിന്റെ അടയാളമാണ്. മുതിര്‍ന്നവരുടെ പാദങ്ങള്‍ സ്പര്‍ശിക്കുക വഴി അവരുടെ ഹൃദയത്തില്‍ തൊടുകയാണ് എന്നും മില്‍ബെൻ പറഞ്ഞു. ഒരു ആഗോള പൗരനെന്ന നിലയില്‍, അത്തരമൊരു മഹാനായ നേതാവിനെ ആദരിക്കേണ്ടത് എന്റെ കടമയാണെന്നും മില്‍ബെൻ കൂട്ടിച്ചേര്‍ത്തു.

4 ദിവസത്തെ അമേരിക്കൻ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇജിപ്തിലെത്തി. വൻ വരവേല്‍പ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യന വംശജരെയും ഇജിപ്ത്യൻ ജനതയെയും കാണുകയും അവരോട് സംസാരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

 

Related Articles

Back to top button