IndiaLatest

വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് അംഗീകാരം

“Manju”

ദില്ലി: വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. ബില്ലിന്റെ ആദ്യ കരട് രൂപം കഴിഞ്ഞ വര്‍ഷം നവംബറില്‍ അവതരിപ്പിക്കുകയും നിരവധി തവണ പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഭിച്ച ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ കരട് തയ്യാറാക്കുകയും തുടര്‍ന്ന് മന്ത്രിതല ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

രാജ്യത്ത് വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് ബില്ലിന് അധികാരപരിധി ഉണ്ടായിരിക്കും. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ശേഖരിച്ചതും പിന്നീട് ഡിജിറ്റൈസ് ചെയ്തതുമായ ഡാറ്റയും ഇതില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button