IndiaLatest

ധോണിക്ക് പിന്നാലെ അവിശ്വസനീയമായ ഡൈവിംഗ് ക്യാച്ചുമായി രഹാനെ

“Manju”

എം.എസ് ധോണിക്ക് പിന്നാലെ ഡൈവിംഗ് ക്യാച്ചുമായി ആരാധക മനസ് കീഴടക്കി അജിങ്ക്യാ രഹാനെ. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് സിഎസ്‌കെ താരം ആരാധക മനസ് കീഴടക്കിയത്.

ഗുജറാത്തിന്റെ ഡേവിഡ് മില്ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിജയ് ശങ്കറെ പുറത്താക്കാനായി ധോണിയെടുത്ത ഡൈവിംഗ് ക്യാച്ചും ആരാധക മനസില്‍ ഇടംപിടിച്ചിരുന്നു. സിഎസ്‌കെയില്‍ ധോണിക്ക് ശേഷം ഏറ്റവും പ്രായം കൂടിയ താരമാണ് 35-കാരനായ രഹാനെ. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ 63 റണ്‍സിനാണ് മത്സരം ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട്് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തില്‍ ചെന്നൈയുടെ സർവാധിപത്യമാണ് കാണാൻ കഴിഞ്ഞത്. ബാറ്റിംഗിലും ബൗളിലും അവർ ഒരുപോലെ തിളങ്ങി. ഒരു ഘട്ടത്തില്‍ പോലും ചെന്നൈയ്‌ക്ക് മേല്‍ വെല്ലുവിളി ഉയർത്താൻ ഗുജറാത്തിന് ആയില്ല.

Related Articles

Back to top button