KannurKeralaLatest

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്‌; നൂറു പേര്‍ക്കെതിരെ കേസെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

തലശേരി: സ്വര്‍ണക്കടത്ത് കേസില്‍ നിയമ നടപടിയാവശ്യപ്പെട്ട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തിയതിന് പൊലീസ് കേസെടുത്തു. കെ സുധാകരന്‍ എം പി, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15 പേര്‍ക്കും മറ്റ് 100 പേര്‍ക്കെതിരെയുമാണ് പിണറായി പൊലീസ് കേസെടുത്തത്. പിണറായിയില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്‌ സംഘര്‍ഷത്തിലാണ് കലാശിച്ചത്.

കെ സുധാകരന്‍ എംപി മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂര്‍ കലക്ടറേറ്റില്‍ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ്, മന്ത്രി ഇ പി ജയരാജന്റെ വാഹനം തടഞ്ഞു. കോവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തിലും നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. അതേസമയം പ്രോട്ടോക്കോള്‍ ലംഘിച്ച്‌ കോഴിക്കോട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയതിന് പി കെ ഫിറോസ് അടക്കം 90 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ടാലറിയാവുന്ന 90 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. 75 യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. പകര്‍ച്ചവ്യാധി നിരോധന നിയമം, അനുമതിയില്ലാതെ പ്രകടനം നടത്തല്‍, പൊലീസിനെ മര്‍ദിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Related Articles

Check Also
Close
  • …..
Back to top button