KeralaLatest

നദികളിൽ ജലനിരപ്പ് ഉയരുന്നു

“Manju”

തിരുവനന്തപുരം; സംസ്ഥാനത്ത് വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷന്‍. പമ്പ നദിയിലെ മടമൺ, മണിമല നദിയിലെ കല്ലൂപ്പാറ, മീനച്ചിൽ നദിയിലെ കിടങ്ങൂർ, കുറ്റ്യാടി നദിയിലെ കുറ്റ്യാടി, മണിമല നദിയിലെ പുല്ലാക്കയർ, അച്ചൻകോവിൽ നദിയിലെ തുമ്പമൺ, പമ്പ നദിയിലെ മലക്കര എന്നീ സ്റ്റേഷനുകളിലാണ് മുന്നറിയിപ്പ്.

ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് നൽകിയത്. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജല കമ്മിഷൻ അറിയിച്ചു.

 

 

Related Articles

Back to top button