ന്യൂഡല്‍ഹി: ഡെങ്കി വൈറസിന്റെ ഏറ്റവും അപകടകരമായ വകഭേദം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിച്ചത്. ടൈപ്പ് 1 വകഭേദം പനി, തലവേദന എന്നിവക്ക് കാരണമാകുമ്പോള്‍ അപകടകരമായ രണ്ടാമത്തെ വകഭേദം തലച്ചോറില്‍ രക്തസ്രാവത്തിന് കാരണമായി മരണം വരെ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.
ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഇതുവരെ 158 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആകെ 131 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.