InternationalLatest

2021 മുതല്‍ ചില ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല

“Manju”

2021 മുതല്‍ ഈ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല - Kerala News  Daily

ശ്രീജ.എസ്

2021ഓടെ ചില ആന്‍ഡ്രോയ്ഡ്-ഐ ഫോണ്‍ മോഡലുകളില്‍ വാട്സാപ്പ് ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. ഇതോടെ ആയിരകണക്കിന് ആളുകള്‍ക്ക് വാട്സാപ്പ് ഉപയോഗിക്കാന്‍ കഴിയാതെയാകും. IOS 9 അല്ലെങ്കില്‍ അതിന് മുകളിലോ Android 4.0.3 അല്ലെങ്കില്‍ അതിന് മുകളിലോ അപ്‌ഗ്രേഡുചെയ്യാത്ത പഴയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് വാട്ട്‌സ്‌ആപ്പ് സേവനം പുതുവര്‍ഷത്തില്‍ ലഭിക്കാതെയാകുക. അതുകൊണ്ടുതന്നെ ആന്‍ഡ്രോയ്ഡ് – ഐഒഎസ് എന്നിവ അപ്ഗ്രേഡ് ചെയ്യണമെന്നാണ് വാട്സാപ്പ് നിര്‍ദേശിക്കുന്നത്.

എന്നാല്‍ ചില ഫോണുകളില്‍ ഒ.എസ് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല.ഇപ്പോഴും ഐഫോണ്‍ 4 അല്ലെങ്കില്‍ താഴ്ന്ന മോഡല്‍ കൈവശംവെക്കുന്ന ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് ആക്‌സസ്സ് നഷ്‌ടപ്പെടും.

സാംസങ് ഗാലക്സി എസ് 2 ഉപയോഗിക്കുകയാണെങ്കില്‍, അവര്‍ക്കും പുതുവര്‍ഷത്തില്‍ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. എച്ച്‌ടിസി സെന്‍സേഷന്‍, സാംസങ് ഗൂഗിള്‍ നെക്സസ് എസ്, സോണി എറിക്സണ്‍ എക്സ്പീരിയ ആര്‍ക്ക്, എല്‍ജി ഒപ്റ്റിമസ് 2 എക്സ്, സാംസങ് ഗാലക്സി എസ് ഐ 9000, എച്ച്‌ടിസി ഡിസയര്‍ എസ് എന്നിവയും പുതുവര്‍ഷത്തില്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ത്തലാക്കും.

Related Articles

Back to top button