KeralaLatest

‘ഫ്ലോറ ഫിയസ്റ്റ’ കൂട്ടായ്മ സംഘടിപ്പിച്ചു

“Manju”

പോത്തൻകോട് : കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ 2000-2002 അധ്യയനവർഷം ബോട്ടണി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പെൺകുട്ടികളുടെ കൂട്ടായ്മ ‘ഫ്ലോറ ഫിയസ്റ്റ’ ജൂലൈ 8 ശനിയാഴ്ച സംഘടിപ്പിച്ചു. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിൽ വച്ച്  നടന്ന കൂട്ടായ്മയിൽ 15 പെൺകുട്ടികളിൽ 7 പേർ ഇരുപത്തിയൊന്ന് വർഷത്തിനു ശേഷം ഒത്തുചേർന്നു.  ജാതിമതഭേദങ്ങൾക്കതീതമായ ഒരു ജീവിതപരിചയം കെട്ടിപ്പടുക്കലാണ് ശാന്തിഗിരിയിലൂടെ ഗുരു ലോകത്തിന് നൽകുന്നതെന്ന് കൂട്ടായ്മയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജനനി കൃപ ജ്ഞാനതപസ്വിനി പറഞ്ഞു. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഹെഡ് സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി ആദ്യാവസാനം സാന്നിദ്ധ്യമായിരുന്നു. ‘പുന്നാരം പൂം കാട്ടിൽ’ എന്ന് തുടങ്ങിയ ഗാനം  സ്വാമി ആലപിച്ചു.

പങ്കെടുത്ത ഏഴുപേരും സ്വയം പരിചയപ്പെടുത്തി. കോളേജിൻെറ ചിത്രം ആലേഖനം ചെയ്ത കേക്ക് വി.രഞ്ജിതയുടെ നേതൃത്വത്തിൽ  എല്ലാവരും ചേർന്ന് മുറിച്ചത്  വ്യത്യസ്ത അനുഭവമായി.   പ്രശസ്ത ഗാനരചയിതാവ് അനിൽ ചേർത്തല രചിച്ച കലാലയ ജീവിതത്തിലെ സംഭവങ്ങളിലേക്ക് തിരിച്ചുപോകുന്ന ഗാനം എല്ലാവരും ചേർന്ന് ആലപിച്ചു. കൂട്ടായ്മയിൽ  കൊട്ടാരക്കര മുട്ടറ ഗവ.എച്ച്.എസ്.എസ്. ബോട്ടണി അധ്യാപിക ബി.എൽ.അനുപമ, പത്തനംതിട്ട മല്ലപ്പള്ളി വെയ്പൂർ എം.ആർ.എസ്.എസ്  ബോട്ടണി അധ്യാപിക റിനിമോൾ ജോയി, നിലമേൽ എൻ.എസ്.എസ്. കോളേജ് ബോട്ടണി വിഭാഗം അസി.പ്രൊഫസർ. എം.എസ്.ദേവിപ്രിയ, കൊല്ലം ഭൂതക്കുളം ഗവൺമെന്റ് എച്ച്.എസ്.എസ് ബോട്ടണി അധ്യാപിക എസ്.എസ്.സ്മിത., ഗവ. ലാ കോളേജ് അക്കൗണ്ട്സ് വിഭാഗം ഹെഡ്  ആർ.ബിന്ദു., വാളത്തുംഗൽ ഗേൾസ് ഹൈസ്കൂൾ അധ്യാപിക അന്നമ.ബി.ആൻറണി, ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ വി.രഞ്ജിത  എന്നിവരാണ് പങ്കെടുത്തത്.

ജനനി കൃപ ജ്ഞാനതപസ്വിനി, ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.പി.എ. ഹേമലത, മാണിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.സഹീറത്ത് ബീവി, ആർട്സ് & കൾച്ചർ അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി.പ്രമോദ്., റിട്ട. ഹെഡ് സർവ്വേയർ കെ.രവീന്ദ്രൻ പിള്ള, ശാന്തിഗിരി ഫെസിലിറ്റിമാനേജ്മെന്റ് ഡിവിഷൻ സീനിയർ മാനേജർ കെ.കോസല, ശാന്തിഗിരി വിദ്യാഭവൻ അസിസ്റ്റന്റ് ജനറൽ കൺവീനർ (അക്കാദമിക്) എസ്.എസ്.ദീപ., ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം, ഡെപ്യൂട്ടി കൺവീനർമാരായ ബിന്ദു സുനിൽ, എസ്.ഇന്ദു, ശാന്തിഗിരി മാതൃമണ്ഡലം അസിസ്റ്റന്റ് മാനേജർ ഡി.സുഹാസിനി, വിശ്വസംസ്കൃതി കലാരംഗം എക്സിക്യൂട്ടീവ് വി.ഷീബ എന്നിവർ ചേർന്ന് പങ്കെടുത്തവർക്ക് മൊമെന്റോ നൽകി ആദരിച്ചു.

സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങളെ തരംതിരിച്ചു പറയുന്ന  റൗണ്ടിൽ വിജയികളായ ദേവിപ്രിയ, എസ്.എസ്. സ്മിത എന്നിവക്ക് വി.ഷീബ സമ്മാനം നൽകി. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഏരിയ കമ്മിറ്റി ചുമതലക്കരായ വി.വി.അജയകുമാർ, വി.വി.വിവേക്, ക്ഷേമചന്ദ്രൻ ഗുരുമഹിമ ചുമതലക്കാരായ ജി.ശാന്തിപ്രിയ,  ധന്യ.ആർ.റെജി എന്നിവർക്കും പങ്കെടുത്തവർ സ്നേഹോപഹാരം നൽകി. ശാന്തിഗിരി ആശ്രമത്തിൽ ഒരുക്കിയസ്നേഹകൂട്ടായ്മയ്ക്ക് എല്ലാ സഹപാഠികളും നന്ദി അർപ്പിച്ചു. ആർ.ബിന്ദു സ്വാഗതം ആശംസിച്ച കൂട്ടായ്മയക്ക് വി.രഞ്ജിത കൃതജ്ഞത രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച കൂട്ടായ്മ വൈകുന്നേരം 4.45ന് സമാപിച്ചു.

Related Articles

Back to top button