Kerala

കേരളത്തിൽ 3382 പേർക്കുകൂടി കോവിഡ്, 21 മരണം

“Manju”

തിരുവനന്തപുരം• സംസ്ഥാനത്ത് തിങ്കളാഴ്ച 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ‌‌

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, തിരുവനന്തപുരം 6, കണ്ണൂര്‍ 4, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, കോട്ടയം, പാലക്കാട്, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

മലപ്പുറം 611
കോഴിക്കോട് 481
എറണാകുളം 317
ആലപ്പുഴ 275
തൃശൂര്‍ 250
കോട്ടയം 243
പാലക്കാട് 242
കൊല്ലം 238
തിരുവനന്തപുരം 234
കണ്ണൂര്‍ 175
പത്തനംതിട്ട 91
വയനാട് 90
കാസര്‍കോട് 86
ഇടുക്കി 49

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 334
കൊല്ലം 633
പത്തനംതിട്ട 143
ആലപ്പുഴ 765
കോട്ടയം 156
ഇടുക്കി 455
എറണാകുളം 518
തൃശൂര്‍ 659
പാലക്കാട് 482
മലപ്പുറം 507
കോഴിക്കോട് 913
വയനാട് 116
കണ്ണൂര്‍ 299
കാസര്‍കോട് 75

മലപ്പുറം 578, കോഴിക്കോട് 447, എറണാകുളം 246, ആലപ്പുഴ 258, തൃശൂര്‍ 244, കോട്ടയം 240, പാലക്കാട് 104, കൊല്ലം 235, തിരുവനന്തപുരം 153, കണ്ണൂര്‍ 121, പത്തനംതിട്ട 76, വയനാട് 78, കാസര്‍കോട് 75, ഇടുക്കി 25 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 61,894 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,38,713 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍, ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,62,476 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കോട്ടയം, വയനാട് തുടങ്ങിയ ജില്ലകളിൽ രോഗം വർധിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. രോഗം ഭേദമായവർ റിവേഴ്സ് ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മാസ്ക് ധരിക്കുകയും, കൈകൾ ശുചിയാക്കുന്നതും ശീലമാക്കണം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. രോഗികളുടെയും ക്വാറന്റീനിൽ ഇരിക്കുന്നവരുടെയും വിവരങ്ങൾ ആരോഗ്യപ്രവർത്തകർ ശേഖരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നവരും വോട്ടെടുപ്പിന്റെ ചുമതലയുള്ളവരും ശ്രദ്ധ പുലർത്തണം.

Related Articles

Check Also
Close
Back to top button