InternationalLatest

ക്വിസ് മത്സരം സംഘടിപ്പിച്ചു

“Manju”

റിയാദ് : കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയാ സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കേരള ചരിത്രവും ഇടതുപക്ഷവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗം ഷാജി റസാഖ്, കേളി സൈബര്‍ വിങ് കേന്ദ്ര കമ്മിറ്റി അംഗം ലജീഷ് നരിക്കോട്, അസീസിയ ഏരിയാ സാംസ്കാരിക കമ്മിറ്റി കണ്‍വീനര്‍ രതീഷ് ശിവ എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ അസീസിയ ഏരിയാ സിമന്റ് യൂണിറ്റ് ട്രഷറര്‍ ബാബു സി, ഒന്നാം സ്ഥാനവും അല്‍ഫനാര്‍ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രതീഷ് അയലാച്ചി രണ്ടാം സ്ഥാനവും, അസീസിയ യൂണിറ്റ് അംഗം മുഹമ്മദ് ഷെരീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Related Articles

Back to top button