IndiaLatest

കാര്‍ഷിക വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്താന്‍ നടത്തുന്ന കോണ്‍ക്ലേവ് അമിത് ഷാ ഉദ്ഘാടനം ചെയ്യും

“Manju”

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന മെഗാ കോണ്‍ക്ലേവ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 14-ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹകരണ മന്ത്രാലയവുമായി സഹകരിച്ച്‌ ദേശീയ സഹകരണ വികസന കോര്‍പ്പറേഷനാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മെഗാ കോൻക്ലേവ് സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളമുള്ള കാര്‍ഷിക ഉല്‍പ്പാദക സംഘടകളിലെ അംഗങ്ങളുടെയും കാര്‍ഷിക മേഖലയിലെ വിദഗ്ധരുടെയും പങ്കാളിത്തത്തിന് കോണ്‍ക്ലേവ് സാക്ഷ്യം വഹിക്കും. വിഭവങ്ങള്‍ ശേഖരിക്കാനും വാണിജ്യം ശക്തിപ്പെടുത്താനും കര്‍ഷകരെ പ്രാപ്തരാക്കുന്നതിന് കോണ്‍ക്ലേവ് സഹായിക്കും. കൃഷി സുസ്ഥിരമാക്കുന്നതിനും കര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും എഫ്പിഒകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ ഗതാഗത ചിലവ് കുറയ്‌ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും എഫ്പിഒകള്‍ സഹായിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹകര്‍ സേ സമൃദ്ധിഎന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സഹകരണ മേഖലയില്‍ 1,100 പുതിയ എഫ്പിഒകള്‍ രൂപീകരിക്കാൻ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരിക്കും എഫ്പിഒകള്‍ രൂപീകരിക്കുക. സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ചെറുകിട കര്‍ഷകര്‍ക്ക് സമഗ്ര പിന്തുണ നല്‍കുന്നതിനും എഫ്പിഒ പദ്ധതി സഹായകമാകുമെന്നും കേന്ദ്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

Back to top button