KeralaLatestThiruvananthapuram

മുരുക്കുംപുഴ ബിവറേജ് അടച്ചു

“Manju”

പോത്തൻകോട് :കോവിഡ് രോഗികൾ വർധിച്ചു വരുന്ന സ്ഥലങ്ങളായ കഠിനംകുളം, പുതുകുറിച്ചി,കഴക്കൂട്ടം, അഞ്ചുതെങ്, ചിറയിൻകീഴ് പ്രദേശങ്ങളിൽ മദ്യം വാങ്ങാൻ വരുന്നവരുടെ പ്രധാന കേന്ദ്രമായി മാറിയിരുന്നു മുരുക്കുംപുഴ ബീവറേജ്. മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ സമിതി യോഗം ഇന്നലെ കൂടിയപ്പോൾ മുരുക്കുംപുഴ ബിവറേജ് അടക്കണം എന്ന ആവശ്യം കളക്റ്ററോട് ആവശ്യപ്പെടുകയും ഉടൻ തന്നെ ബിവറേജ് പ്രവർത്തനം നിർത്തി വയ്ക്കുവാൻ തീരുമാനവുമാവുകയുമായിരുന്നു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണുഗോപാലൻ നായർ, എം. ഷാനവാസ്‌ എന്നിവർ ഉത്തരവുമായി ബിവറേജിൽ എത്തി അടപ്പിക്കുകയായിരുന്നു .

Related Articles

Back to top button