ഓഫറുകളുമായി ആമസോണ്‍
ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് ആമസോണും ഫ്ലിപ്കാര്‍ട്ടും. ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലും ഫ്ലിപ്കാര്ട്ടില് ബിഗ് ബില്യന്‍ ഡേയ്സ് എന്ന പേരിലും ഓഫര്‍ സെയില്‍ സെപ്റ്റംബര്‍ 23 മുതല്‍ നടക്കും.സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉല്പന്നങ്ങള്ക്ക് 80 ശതമാനം വരെ ഓഫറാണ് ഇരു ഷോപ്പുകളും വാഗ്ദാനം ചെയ്യുന്നത്.
ഓരോ മണിക്കൂറിലും പ്രത്യേക ഓഫറുകളും ഉണ്ടാവും. ആമസോണും ഫ്ലിപ്കാര്‍ട്ടും ഏറ്റവും അധികം വില്പന നടത്തുന്ന സീസണുകളിലൊന്നാണ് ഇത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 25നും ഫ്ലിപ്കാര്‍ട് ബിഗ് ബില്യന്‍ ഡേയ്സ് 30നും അവസാനിക്കും. കഴിഞ്ഞ ദിവസമാണ് ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് വില്പന തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബിഗ് ബില്യണ്‍ ഡേയ്സ് വില്പനയുടെ ഭാഗമായി ഫ്ലാറ്റ് ഡിസ്കൗണ്ടിന് പുറമെ 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് നല്‍കുന്നതിന് ഫ്ലിപ്കാര്‍ട്ട് ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ചില ഡീലുകളും ഓഫറുകളും ഇതിനകം തന്നെ ഫ്ലിപ്കാര്‍ട്ട് വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഐഫോണ്‍ 12, ഐഫോണ്‍ 11, ഐഫോണ്‍ 13 സീരീസ് ഉള്‍പ്പെടെയുള്ള മോഡലുകള്‍ ഡിസ്കൗണ്ട് നിരക്കില്‍ ലഭ്യമാണ്. കൂടാതെ, മോട്ടറോള, സാംസങ്, റിയല്‍മി, പോക്കോ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി സ്മാര്‍ട് ഫോണുകളും വലിയ കിഴിവോടെ ലഭ്യമാകും. ഫ്ലിപ്കാര്ട്ടിലെ ചില ഡീലുകള്‍ പ്രകാരം പോകോ എഫ്4 5ജി, പോകോ എക്സ്4 5ജി, പോകോ എം4 പ്രോ 5ജി, ഒപ്പോ റെനോ 8 5ജി, മോട്ടറോള എഡ്ജ് 30, മോട്ടോ ജി62, റിയല്‍മി 9ഐ 5ജി തുടങ്ങി ഹാന്‍ഡ്സെറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചേക്കും.