Latest

ഗോള്‍ഡ് മോണിറ്റൈസേഷന്‍ വരാന്‍ സാധ്യത

“Manju”

ന്യൂഡെല്‍ഹി: ഡിമോണിറ്റെസേഷനും, ജി എസ് ടി യും, ഇപ്പോഴിതാ ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടപ്പില്‍ വരാനും സാധ്യത കൂടുതല്‍. ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടത്തിയാല്‍ ഇറക്കുമതി കുറക്കാന്‍ സാധിക്കുമെന്നും അത് സമ്പദ് വ്യവസ്ഥക്ക് പോസിറ്റാവാകുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

കാരണങ്ങള്‍ ഇങ്ങനെ;

1.1,90,200 ടണ്‍ ഗോള്‍ഡ് ആണ് ലോകത്ത് ഡബ്യു ജി സി കണക്ക് പ്രകാരം ഉള്ളത്.അതില്‍ ഏകദേശം 24,000-30,000 ഇന്ത്യന്‍ കുടുംബങ്ങളും, അമ്ബലങ്ങളും, ട്രസ്റ്റുകളും മറ്റ് സ്ഥാപനങ്ങളും കൈവശം വയ്ക്കുന്നുണ്ട്. 800- 900 ടണ്‍ ഗോള്‍ഡ് ഒരോ വര്‍ഷവും ഇറക്ക് മതി ചെയ്യുന്നുണ്ട്.

ഏകദേശം 3 -3.5 ലക്ഷം കോടി രൂപ. അത് ഇന്ത്യന്‍ കറന്‍സി ദുര്‍ബലമാകാന്‍ കാരണമാകുന്നുണ്ട്. ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടത്തിയാല്‍ ഇറക്കുമതി കുറക്കാന്‍ സാധിക്കും. അത് സമ്ബദ് വ്യവസ്ഥക്ക് പോസിറ്റാവാകും.

2. 2016 ലെ ഡിമോണിറ്റൈസേഷനും, ജി എസ് ടി യും സമാന്തര സമ്ബദ് വ്യവസ്ഥയെ ഇല്ലാതാക്കി. സമാന്തര സമ്ബദ് വ്യവസ്ഥയില്‍ അവശേഷിക്കുന്ന ഏക ഉത്പന്നം ഗോള്‍ഡ് മാത്രമാണ്. അതും വ്യക്തമായ അകൗണ്ടിംഗ് സമ്ബ്രദായത്തിലേക്കു കൊണ്ടു വന്നാല്‍ മാത്രമേ ഡിമൊണിറ്റൈസേഷന്‍ പൂര്‍ണമാകൂ. മാത്രമല്ല 10,000 ടണ്‍ ഗോള്‍ഡ് 20% ടാക്‌സില്‍ സറണ്ടര്‍ ചെയ്യപ്പെട്ടാല്‍ വരെ 9.6 ലക്ഷം കോടി രൂപ ഗവണ്‍മെന്റിന് ലഭിക്കാം.

3. ഗവണ്‍മെന്റിന്റെ മുന്‍പിലുണ്ടായിരുന്ന തടസം ഒരു റെഗുലേറ്ററും, കേന്ദ്രികൃത വാങ്ങല്‍-വില്‍പന സംവിധാനവും, കേന്ദ്രികൃത പ്രൈസ് മെകാനിസം ഇല്ലാതിരുന്നുതുമായിരിന്നു. അത് മാത്രമല്ല ട്രകിംഗിന് ഒരു യൂണിഫോം ഐഡന്റിഫിക്കേഷന്‍ മെകാനിസവും (JIN, UID ) ഉണ്ടായിരുന്നില്ല. സെബി എന്ന റെഗുലേറ്ററുടെ കീഴില്‍ സ്‌പോട് എക്‌സ് ചേഞ്ച് വരുന്നതോട് കൂടി ഈ പ്രശ്‌നങ്ങള്‍ പൂര്‍ണമായും തന്നെ പരിഹരിക്കപ്പെടാം.

4. ജെ ഐ എന്‍, യു ഐ ഡി നിര്‍ബന്ധമാക്കിയാല്‍ ഡിമൊണിറ്റൈസേഷന്‍ ഇംപാക്‌ട് അറിയാവുന്നത് കൊണ്ട് ജനങ്ങള്‍ സഹകരിക്കും. മാത്രമല്ല ജെ ഐ എന്‍, യു ഐ ഡി ഇല്ലാത്ത സ്വര്‍ണത്തിന്റെ കൈമാറ്റം പിന്നീട് നടക്കില്ല എന്നത് കൊണ്ട് കൈയിലുള്ള പണം കൊടുത്ത് റിസ്‌ക്ക് എടുക്കാന്‍ ജനം തയ്യാറാകില്ല.

5.2016-ലെ കറന്‍സി ഡിമൊണിറ്റൈസേഷനെയും ജി എസ് ടിയെയും ഒക്കെ സ്‌ക്രടച്ചറല്‍ ചേഞ്ച് എന്നതിനു പകരം സൈക്ലിക്കല്‍ ചേഞ്ച് ആയി തെറ്റിദ്ധരിച്ച്‌ പഴുതുകള്‍ കണ്ടു പിടിക്കാന്‍ ശ്രമിച്ചവര്‍ ഇനിയൊരു റിസ്‌ക്കിന് തയ്യാറാകില്ല, ഗവണ്‍മെന്റ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടപ്പില്‍ വരുത്തിയാല്‍ .

Related Articles

Back to top button