KeralaLatest

ഗുജറാത്തില്‍ കര്‍ക്കിടകഞ്ഞി കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു.

“Manju”

അഹമ്മദാബാദ് ; ഗുജറാത്തിൽ ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കർക്കടക കഞ്ഞികിറ്റിന്റെദ്ഘാടനം നടന്നു. രാവിലെ 10.30 ന് നടന്ന കിറ്റ് വിതരണം ഗുജറാത്ത് ഗവണ്‍മെന്റ് ഹെല്‍ത്ത് & ഫാമിലി വെല്‍ഫയര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് അഗര്‍വാള്‍ ഐ..എസ്. നിര്‍വ്വഹിച്ചു.

കേരളത്തിന്റെ തനതു ചികിത്സാരീതികളായ ആയുർവേദ ചികിത്സയുടെ പ്രാധാന്യം ഗുജറാത്തിലെ ജനങ്ങളിൽ എത്തിക്കുന്നതിന് ശാന്തിഗിരി ആശ്രമം നടത്തുന്ന ഓരോ പ്രവർത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അംഗം അഭിലാഷ് ടി മുരളീധരൻ, ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.സനുമോൻ ശ്രീധരൻ, ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ അഹമ്മദാബാദ് റീജ്യണ്‍ സീനിയർ അസിസ്റ്റന്റ്(അഡ്മിനിസ്ട്രേഷൻ) വന്ദനൻ സതീഷ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button