IndiaLatest

ഓടുന്ന ട്രെയിനിന് സമീപം സെല്‍ഫി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

“Manju”

രുദ്രാപൂര്‍:റെയില്‍വേ ട്രാക്കില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു.ഉത്തരാഖണ്ഡിലിലെ രുദ്രാപുരിലാണ് സംഭവം.
റെയില്‍വേ ക്രോസിങ്ങില്‍ വെച്ച്‌ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇരുവരും തല്‍ക്ഷണം മരിച്ചു.അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന പോലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തും എത്തിയത്.
ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഡെറാഡൂണില്‍ നിന്ന് കാത്ത്ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.
ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവെക്കാനാകാം സാഹസത്തിന് മുതിര്‍ന്നതെന്നും പോലീസ് സംശയിക്കുന്നു.

Related Articles

Back to top button