KeralaLatestMalappuram

എടപ്പാളിൽ ഒരേ മാനേജ്മെന്റിന്റെ ജ്വല്ലറികളിലെ പത്ത് ജീവനക്കാര്‍ക്ക് കോവിഡ്; ജ്വല്ലറികള്‍ അടച്ച് പൂട്ടി

“Manju”

പി.വി.എസ്

മലപ്പുറം: എടപ്പാളിലെ ഒരേ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ജ്വല്ലറികളിലെ പത്ത് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനേ തുടര്‍ന്ന് രണ്ട് ജ്വല്ലറികളും അടച്ചിട്ടു. പൊന്നാനി റോഡിലും, കോഴിക്കോട് റോഡിലുമുള്ള ജ്വല്ലറിയിലെ പത്ത് ജീവനക്കാര്‍ക്കാണ് ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. പൊന്നാനി റോഡിലെ ജ്വല്ലറിയിലെ ഒരു ജീവനക്കാരന്റെ ഭാര്യക്ക് നേരത്തെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് ജീവനക്കാരെ മുഴുവന്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. പൊന്നാനി റോഡിലെ ജ്വല്ലറിയിയിലെ മൂന്ന് ജീവനക്കാര്‍ക്കും, കോഴിക്കോട് റോഡിലെ ഏഴ് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ ജ്വല്ലറികളില്‍ ഇടപാടുകള്‍ക്കായി വന്നവരെ കണ്ടെത്തി അവരെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കേണ്ട വലിയ ഉത്തരവാദിത്വമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കുന്നത്. എടപ്പാള്‍ പഞ്ചായത്തിലെ അയിലക്കാട് ചൊവ്വാഴ്ച്ച മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button