IndiaInternationalLatest

ഇന്ത്യൻ നിർമ്മിത വാക്‌സിൻ കാനഡയ്ക്ക് നൽകാൻ അനുമതി

“Manju”

ഒട്ടാവ: ഇന്ത്യൻ നിർമ്മിത കൊറോണ വാക്‌സിൻ കാനഡയ്ക്ക് നൽകാൻ കേന്ദ്രസർക്കാരിന്റെ അനുമതി. കൊറോണ പ്രതിരോധ വാക്‌സിൻ ലഭ്യമാക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അനുമതി നൽകിയത്. ഈ മാസം തന്നെ അഞ്ച് ലക്ഷം ഡോസ് കൊറോണ പ്രതിരോധ വാക്‌സിൻ കാനഡയിലെത്തും.

10 ലക്ഷം ഡോസാണ് കാനഡ ആവശ്യപ്പെട്ടത്. ആസ്ട്രാസെനക്കയുടെ കൊവിഷീൽഡ് വാക്‌സിനാണ് കാനഡയ്ക്ക് നൽകുക. കഴിഞ്ഞ ദിവസം വാക്‌സിൻ ലഭിക്കാനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചിരുന്നു. കർഷക സമരത്തിൽ ഇന്ത്യൻ നിലപാടുകൾക്കെതിരെ പരാമർശം നടത്തിയ ട്രൂഡോ അത്തരം വിഷയങ്ങളിലെ തെറ്റിദ്ധാരണ മാറിയെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.

അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾക്ക് വാക്‌സിൻ എത്തിക്കാനും മോദി സർക്കാർ അനുമതി നൽകി. കൂടാതെ മുൻഗണനാ പട്ടികയിൽ ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളുമായുള്ള സൗഹൃദ രാജ്യങ്ങളിലെ സൈന്യങ്ങൾക്ക് കൊറോണ വാക്‌സിൻ വിതരണം ചെയ്യാനും വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അനുമതി നൽകിയിരുന്നു.

Related Articles

Back to top button