KeralaLatest

ശാന്തിഗിരി വിദ്യാഭവൻ നാല്പത്തിനാലാമത് ആർട്സ് ഫെസ്റ്റിന് നാളെ (22/07/2023) സമാപനം

“Manju”

സംവിധായകൻ മധുപാൽ ഉദ്ഘാടനം ചെയ്യും.

പോത്തൻകോട് ; ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിന്റെ ഈ അധ്യയനവർഷത്തെ ആർട്സ് ഫെസ്റ്റിന്റെ സമാപന സമ്മേളനം നാളെ (22-07-2023 ശനി) നടക്കും. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമോഹാത്മാ ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിദ്ധ്യമാകുന്ന യോഗത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ മധുപാൽ ആർട്സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ അൽഫാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഷിബു അബൂബേക്കർ മുഖ്യാതിഥി ആയിരിക്കും. ഈ മാസം 19ന് ആരംഭിച്ച കലാമേളയിൽ വിവിധ ഇനങ്ങളിലായി മൂന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികളാണ് തങ്ങളുടെ കലാ സാഹിത്യകഴിവുകൾ പ്രകടിപ്പിച്ചത്.

Related Articles

Back to top button