KeralaLatestPathanamthitta

പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്

“Manju”

പത്തനംതിട്ട ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അഞ്ച് പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കുമാണ് രോഗം. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി.
കഴിഞ്ഞ മാസം 26, 27,30 തിയതികളിലായി കുവൈറ്റിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ അഞ്ച് പേർക്കാണ് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ ഡൽഹി, അഹമ്മദാബാദ്, ചെന്നൈ, ഗുജറാത്ത് എന്നീ സ്ഥലങ്ങളിൽ നിന്ന് തിരിച്ചെത്തിയ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ കൊവിഡ് കെയർ സെന്ററിലും രണ്ട് പേർ വീട്ടിലും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ഇതിൽ അഞ്ച് പേർ ജില്ലയ്ക്ക് പുറത്താണ് ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർക്കാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നുള്ളതുകൊണ്ട് തന്നെ മറ്റുളളവരിലേക്ക് രോഗം വ്യാപനത്തിനുള്ള സാധ്യത നിലവിലില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 927 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 3277 പേരും ഉൾപ്പെടെ 4292 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്.
അതേസമയം കേരളത്തിൽ ഇന്ന് 108 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ നിന്നുള്ള 11 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button