KeralaLatest

ഇന്നലെകളെ പാഠമാക്കി നാളെകളെ സുന്ദരമാക്കണം – മധുപാൽ.

“Manju”

പോത്തൻകോട് : പഠനത്തോടൊപ്പം വിദ്യാർത്ഥികൾ അന്നന്നുള്ള പ്രാധാന്യമർഹിക്കുന്ന സംഭവങ്ങൾ എഴുതിവയ്ക്കണമെന്നും അത് ഇന്നലെകളെ പാഠമാക്കി നാളെകളെ സുന്ദരമാക്കാൻ സഹായിക്കുമെന്നും ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിന്റെ ഈ അധ്യയനവർഷത്തെ ആർട്സ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമുഖ നടനും സംവിധായകനും തിരക്കഥാകൃത്തുമായ മധുപാൽ അഭിപ്രായപ്പെട്ടു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമോഹാത്മാ ജ്ഞാന തപസ്വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം കളിക്കുകയും ചിന്തിക്കുകയും വേണമെന്ന് സ്വാമി പറഞ്ഞു . ഈ മാസം 19ന് ആരംഭിച്ച കലാമേളയിൽ വിവിധ ഇനങ്ങളിലായി മൂന്നാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികളാണ് തങ്ങളുടെ കലാ സാഹിത്യകഴിവുകൾ പ്രകടിപ്പിച്ചത്. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജനനി കൃപ ജ്ഞാന തപസ്വിനി സ്വാഗതം ആശംസിച്ച ചടങ്ങിൽ, വിദ്യാഭവൻ പി ടി എ രക്ഷാധികാരിയായ എം പി പ്രമോദ്, ശാന്തിഗിരി ആശ്രമം സ്റ്റാൻഡിംഗ് കൗൺസിൽ അംഗമായ പ്രേം ഹരിദാസ് പണിക്കർ എന്നിവർ ആശംസകൾ നേരുകയും സ്കൂൾ ഹെഡ് ഗേൾ കുമാരി വന്ദിത വിനയൻ നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Back to top button