IndiaKeralaLatest

‘സേവ് മണിപ്പൂർ റെസ്പെക്ട് വിമൻ’ മുദ്രാവാക്യവുമായി ശാന്തിഗിരി വിദ്യാഭവൻ .

“Manju”

പോത്തന്‍കോട് : മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാന്തിഗിരി വിദ്യാ ഭവനിലെ മണിപ്പൂർ സ്വദേശികളായ വിദ്യാർത്ഥികൾ തയ്യാറാക്കിയ സേവ് മണിപ്പൂർ, റെസ്പെക്ട് വിമൻസ്എന്ന ലഘുനാടകം ശ്രദ്ധേയമായി.

44 മത് ആർട്സ് ഫെസ്റ്റിവൽ കലാഞ്ജലിയോട് അനുബന്ധിച്ചാണ് മണിപ്പൂരിൽ നിന്നുള്ള ഹാൻസോ , ഗ്ലോറിയ സിസിലിയ, മൈകൽ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഘുനാടകം അരങ്ങേറിയത്. നാടകാന്ത്യത്തിൽ മണിപ്പൂരിലുളള തങ്ങളുടെ കുടുംബാംഗങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകൾ വിവരിച്ചത് ഹൃദയസ്പർശിയായി. മണിപ്പൂരിലെ ശാന്തി വീണ്ടെടുക്കാനായി ഒരുമയോടെ ഒരു നിമിഷം പ്രാർത്ഥിക്കാം എന്ന് നിർദ്ദേശത്തോടെ ഈ ലഘു നാടകത്തിന് തിരശ്ശീല വീണു.

Related Articles

Back to top button