InternationalLatest

എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബൈയില്‍ വിലക്ക്

“Manju”

ശ്രീജ.എസ്

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബൈയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികള്‍ക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. രണ്ടുതവണ ഗുരുതരമായ പിഴവ് ആവര്‍ത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബൈ അധികൃതര്‍ നോട്ടീസ് നല്‍കി.

ഇന്ന് മുതല്‍ ഒക്ടോബര്‍ രണ്ട് വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബൈയിലേക്ക് വരാനാവില്ല. ഈമാസം നാലിന് ജെയ്പൂരില്‍ നിന്നുള്ള വിമാനത്തിലാണ് കോവിഡ് പോസിറ്റാവാണെന്ന് റിസല്‍റ്റുമായി യാത്രക്കാരന്‍ ദുബൈയിലെത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. രോഗിയുടെ പേരും പാസ്പോര്‍ട്ട് നമ്പറും, യാത്ര ചെയ്ത് സീറ്റ് നമ്പറും ഉള്‍പ്പെടെ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

മുമ്പും സമാനമായ സംഭവമുണ്ടായതിനാല്‍ സെപ്റ്റംബര്‍ രണ്ടിന് ദുബൈ അധികൃതര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും, പിഴവ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് 15 ദിവസത്തേക്ക് വിമാനങ്ങള്‍ താല്‍കാലികമായി റദ്ദാക്കിയത്.

Related Articles

Back to top button