KeralaLatest

ഉമ്മന്‍ചാണ്ടിയുടേത് ആര്‍ക്കും അനുകരിക്കാനാവാത്ത ജീവിതശൈലി- മന്ത്രി ആന്റണി രാജു

ഉമ്മന്‍ചാണ്ടിക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് തലസ്ഥാന നഗരി

“Manju”

തിരുവനന്തപുരം: മനുഷ്യനെ വായിച്ചറിഞ്ഞ് രൂപപ്പെടുത്തിയതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ജീവിതശൈലി. അത് അനുകരിക്കാന്‍ പലരും പലരീതിയിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അനുകരിക്കാന്‍ കഴിയാത്ത വിധത്തിലുളളതായിരുന്നു ആ ജീവിതമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെയും തിരുവനന്തപുരം പൗരാവലിയുടെയും നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉളളപ്പോഴും അധികം സംസാരിക്കാന്‍ കഴിയാതിരുന്നിട്ടും നിയമസഭ സാമാജികന്‍ എന്ന രീതിയില്‍ തന്റെ ചുമതലകള്‍ നിറവേറ്റാനും സാന്നിദ്ധ്യം കൊണ്ട് സഭയെ സജീവമാക്കാനും അവസാനം വരെ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാനും പോരാടിയ പൊതുപ്രവര്‍ത്തകന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ് മന്ത്രി അഭിപ്രായപ്പെട്ടു.

വയലാർ രാമവർമ്മ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്‌‌മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, മുൻ സ്പീക്കർ എം.വിജയകുമാർ, മുന്‍ എം.പി.എന്‍.പീതാംബരക്കുറുപ്പ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, മുന്‍ എം.എല്‍.എ.മാരായ എം.എ വാഹിദ്, പന്തളം സുധാകരൻ, അഡ്വ.റ്റി. ശരത്ചന്ദ്രപ്രസാദ്, മുന്‍ മേയര്‍ അഡ്വ.കെ. ചന്ദ്രിക, സി.പി.ജോണ്‍, ഇ.എം. നജീബ്, ശ്രീജിത്ത് പണിക്കര്‍, സംവിധായകന്‍ ബാലു കിരിയത്ത്, ഗായകന്‍ മണക്കാട് ഗോപന്‍, കരമന ജയന്‍, വയലാർ രാമവർമ്മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, പി.കെ.എസ്. രാജന്‍, മുക്കുംപാലമൂട് രാധാകൃഷ്ണന്‍, ജി.വിജയകുമാര്‍, ഗോപന്‍ ശാസ്തമംഗലം എന്നിവര്‍ ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു.

Related Articles

Back to top button