IndiaLatest

ചന്ദ്രയാന്‍-3; അവസാന ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന്

“Manju”

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിര്‍ണായക ഭ്രമണപഥമുയര്‍ത്തല്‍ ഇന്ന്. ഒരു തവണ കൂടി ഭൂമിയെ വലം വെച്ചതിന് ശേഷം ചന്ദ്രോപരിതലത്തെ ലക്ഷ്യം വെച്ച്‌ പേടകം മുന്നോട്ട് കുതിക്കും. ഇന്ന് അഞ്ചാമത്തെയും അവസാനത്തെയുമായ നിര്‍ണായക ഭ്രമണപഥമുയര്‍ത്തല്‍ ആണ് നടക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയിലായിരിക്കും ഭ്രമണപഥം ഉയര്‍ത്തുക.

ഇതോടെ ചന്ദ്രയാൻ-3 ഭൂമിക്ക് മുകളില്‍ നിന്ന് ഒരു ലക്ഷം കിലോമീറ്റര്‍ ഉയരത്തിലെത്തും. ഇതിന് ശേഷമുള്ള ദിനങ്ങളില്‍ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചുയരും. ഓഗസ്റ്റ് ഒന്നോട് കൂടി ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് പേടകം നീങ്ങുമെന്നാണ് കരുതുന്നത്. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തിയ ചന്ദ്രയാൻ-3 ഐഎസ്‌ആര്‍ഒയുടെ പ്രതീക്ഷകള്‍ക്കൊത്ത് തന്നെയാണ് കുതിപ്പ് തുടരുന്നത്.
ഭൂമിയോട് അടുത്ത ഭ്രമണപഥം 225 കിലോമീറ്ററിലും ഇത് അകലെയെത്തുമ്പോള്‍ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററിലുമായിരിക്കും ഉണ്ടാകുക. ഇതിന് ശേഷം തിരികെ ഭൂമിക്ക് അരികിലേക്ക് എത്തുമ്പോള്‍ പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ ജ്വലിപ്പിച്ച്‌ ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി കുതിക്കുകയായിരിക്കും ചെയ്യുക. ഈ മാസം അവസാനത്തോടെയാകും ചന്ദ്രന്റെ വലയത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ഓഗസ്റ്റ് 23-ന് പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്‌ആര്‍ഒയുടെ വിലയിരുത്തല്‍.

Related Articles

Back to top button