Kannur

ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി: എഎസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

“Manju”

കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്‌ഐ പ്രമോദിനെ അന്വേഷണ വിധേയമായി സ്‌പെൻഡ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ എഎസ്‌ഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേസമയം യുവാവ് മദ്യപിച്ച് സ്ത്രകീളോട് മോശമായി പെരുമാറിയെന്നും ഇതോടെയാണ് പോലീസ് ഇടപെട്ടതെന്നും യാത്രക്കാരിൽ ഒരാൾ പറയുന്നു.

യാതൊരു പ്രകോപനവും കൂടാതെ എഎസ്‌ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയുമാണ് ചെയ്തുവെന്നാണ് പരാതി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേ്ക്ക് പോയ മാവേലി എക്‌സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം നടക്കുന്നത്. യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് യാത്രക്കാർ വിവിരം ടിടിയെ അറിയിച്ചു. ടിടി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വന്നപ്പോണ് ഇടപെട്ടതെന്നും പോലീസ് വിശദീകരിച്ചിരുന്നു.

സംഭവം അന്വേഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ അന്തസിന് മാന്യത കൽപ്പിക്കാത്ത പെരുമാറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പ്രഥമ ദൃഷ്ടിയിൽ നിന്നും വ്യക്തമാകുന്നതെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞിരുന്നു. റിപ്പോർട്ട് വരുന്ന മുറയ്‌ക്ക് അധികാര പരിധി നോക്കി അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Related Articles

Back to top button