IndiaLatest

5ജി ഒക്ടോബര്‍ 12 മുതല്‍

“Manju”

ന്യൂ​​​ഡ​​​ല്‍​​​ഹി: രാ​​​ജ്യ​​​ത്ത് ഒ​​​ക്ടോ​​​ബ​​​ര്‍ 12 മു​​​ത​​​ല്‍ 5ജി ​​​സേ​​​വ​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കും. കേ​​​ന്ദ്ര വാ​​​ര്‍​​​ത്താ​​​വി​​​ത​​​ര​​​ണ പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വാ​​​ണ് ഇ​​​ക്കാ​​​ര്യ​​​മ​​​റിയി​​​ച്ച​​​ത്. അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് 5ജി ​​​സ്പെ​​​ക്‌ട്രം ലേ​​​ലം ചെ​​​യ്ത​​​ത്. അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ര്‍​​​ഷ​​​ത്തിന​​​കം രാ​​​ജ്യ​​​ത്തെ എ​​​ല്ലാ ഭാ​​​ഗ​​​ത്തും 5ജി ​​​സേ​​​വ​​​നം എ​​​ത്തി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും ടെ​​​ലി​​​കോം ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​​​മാ​​​ര്‍ ഇ​​​തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ​​​വ​​​ര്‍​​​ക്കും താ​​​ങ്ങാ​​​നാ​​​വു​​​ന്ന വി​​​ല​​​യ്ക്ക് 5ജി ​​​ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്ര സ​​​ര്‍​​​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും 4ജി​​​യേ​​​ക്കാ​​​ള്‍ പ​​​ത്തു​​​മ​​​ട​​​ങ്ങ് വേ​​​ഗം വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​കൊ​​​ണ്ടാ​​​ണ് രാ​​​ജ്യ​​​ത്ത് 5ജി ​​​സേ​​​വ​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.

ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നാ​​​ണ് 5ജി ​​​സ്പെ​​​ക്‌ട്രം ലേ​​​ലം അ​​​വ​​​സാ​​​നി​​​ച്ച​​​ത്. 1,50,173 കോ​​​ടി രൂ​​​പ​​​യ്ക്കു​​​ള്ള സ്പെ​​​ക്‌ട്ര​​​മാ​​​ണു ലേ​​​ല​​​ത്തി​​​ല്‍ വി​​​റ്റ​​​ഴി​​​ച്ച​​​ത്. മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ ജി​​​യോ​​​യാ​​​ണ് പ​​​കു​​​തി​​​യോ​​​ളം നേ​​​ടി​​​യ​​​ത്. 88,078 കോ​​​ടി രൂ​​​പ അം​​​ബാ​​​നി 5ജി ​​​വാ​​​ങ്ങാ​​​ന്‍ ചെ​​​ല​​​വ​​​ഴി​​​ച്ചു. ഓ​​​ഗ​​​സ്റ്റ് 29ന് ​​​ന​​​ട​​​ക്കു​​​ന്ന റി​​​ല​​​യ​​​ന്‍​​​സ് ഇ​​​ന്‍​​​സ്ട്രീ​​​സ് വാ​​​ര്‍​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല്‍ ജി​​​യോ​​​യു​​​ടെ 5ജി ​​​സേ​​​വ​​​നം സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ഗൗ​​​തം അ​​​ദാ​​​നി ഗ്രൂ​​​പ്പ് 212 കോ​​​ടി​​​യു​​​ടെ 400 മെ​​​ഹാ ഹെ​​​ര്‍​​​ട്സ് ഫ്രീ​​​ക്വ​​​ന്‍​​​സി സ്പ്രെ​​​ക്‌ട്രം സ്വ​​​ന്ത​​​മാ​​​ക്കി. എ​​​യ​​​ര്‍​​​ടെ​​​ല്‍ 43,000 കോ​​​ടി രൂ​​​പ​​​യും വോ​​​ഡ​​​ഫോ​​​ണ്‍ ഐ​​​ഡി​​​യ 19,000 കോ​​​ടി രൂ​​​പ​​​യും ചെ​​​ല​​​വാ​​​ക്കി. അ​​​ധി​​​കം വൈ​​​കാ​​​തെ ത​​​ന്നെ 5ജി ​​​സേ​​​വ​​​നം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​തി എ​​​യ​​​ര്‍​​​ടെ​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
ലേ​​​ല​​​ത്തി​​​നു​​​വ​​​ച്ച ആ​​​കെ 72 ജി​​​ഗ ഹെ​​​ര്‍​​​ട്സ് സെ​​​പ്ക്‌ട്ര​​​ത്തി​​​ന്റെ  71 ശ​​​ത​​​മാ​​​നം ക​​​മ്പനി​​​ക​​​ള്‍ വാ​​​ങ്ങി​​​യെ​​​ന്ന് ടെ​​​ലി​​​കോം മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 72097.85 മെ​​​ഗാ​​​ഹെ​​​ര്‍​​​ട്സ് സ്പെ​​​ക്‌ട്ര​​​മാ​​​ണ് കേ​​​ന്ദ്രം ലേ​​​ല​​​ത്തി​​​ന് വെ​​​ച്ച​​​ത്. 20 കൊ​​​ല്ല​​​ത്തേ​​​ക്കാ​​​ണ് സ്പെ​​​ക്‌ട്രം ന​​​ല്‍​​​കു​​​ക.

Related Articles

Back to top button