IndiaLatest

ഫാഷന്‍ ലോകം പിടിച്ചടക്കാന്‍ അംബാനി

“Manju”

ഫാഷൻ റീട്ടെയില്‍ മേഖലയില്‍ വൻതോതില്‍ ഏറ്റെടുക്കല്‍ നടത്തി പുതിയ ബ്രാൻഡ് കെട്ടിപ്പടുക്കാൻ മുകേഷ് അംബാനി. ടാറ്റ ഗ്രൂപ്പിന്റെ സ്യൂഡിയോയുമായി നേരിട്ടുള്ള മത്സരത്തിനാണ് പുതിയ ബ്രാൻഡായ ‘യൂസ്റ്റ’ യിലൂടെ റിലയൻസ് ഒരുങ്ങുന്നത്.

ഒന്‍പത് ലക്ഷം കോടി രൂപയുടെ മൂല്യമുള്ള റിലയൻസ് റീട്ടെയിലിന്റെ വിപുലീകരണത്തിന്റെ ഭാഗമായാകും പുതിയ ബ്രാൻഡ് അവതരിപ്പിക്കുക. അതിനായി ഏതാനും ആഴ്ചകളായി വിവിധ ബ്രാൻഡുകളില്‍ വൻതോതില്‍ നിക്ഷേപം നടത്തിവരികയാണ്.

രാജ്യത്തുടനീളം പുതിയ ഫാഷൻ ബ്രാൻഡിന്റെ 250 ഓളം ഷോറൂമുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയൻസ് റീട്ടെയില്‍ ബ്രാൻഡിന്റെ ആദ്യ ഷോറും അടുത്ത മാസം ഹൈദരാബാദില്‍ തുറക്കും. യൂസ്റ്റയുടെ വലിയ ഷോറൂമിനായി ഡല്‍ഹിയില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം കമ്പനി അന്വേഷിക്കുകയാണ്. വലിയ മാള്‍ തന്നെ കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്.

റിലയൻസ് റീട്ടെയില്‍ ഫാഷന്റെ എതിരാളികളായ ടാറ്റയുടെ സ്യൂഡിയോയ്ക്ക് ഇന്ത്യയില്‍ ഇതിനകം 350 ഓളം ഷോറൂമുകളുണ്ട്. ഈ വര്‍ഷം കൂടുതല്‍ ഇടങ്ങളില്‍ ഷോപ്പുകള്‍ തുറക്കാനും ടാറ്റ പദ്ധതിയിടുന്നുണ്ട്. റിലയൻസ് റീട്ടെയിലിന്റെ തന്നെ ഫാഷൻ ലൈഫ്സ്റ്റൈല്‍ സ്റ്റോറുകളുടെ ജനപ്രിയ ശൃംഖലയാണ് റിലയൻസ് ട്രെൻഡ്സ്. നിലവില്‍ 1,100 നഗരങ്ങളിലായി 2,300 ലധികം സ്റ്റോറുകള്‍ ട്രൻഡ്സിനുണ്ട്.

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയ്ക്കാണ് റിലയൻസ് റീട്ടെയില്‍ ശൃംഖലയുടെ ചുമതല. വെര്‍സാചെ, ബലെൻസിയാഗ, അര്‍മാനി, ജിമ്മി ചൂ, ഗ്യാസ്, ഹ്യൂഗോ ബോസ് എന്നീ പ്രമുഖ ബ്രാൻഡുകളും ഉള്‍പ്പെടുന്നു.

Related Articles

Back to top button