IndiaLatest

ബാങ്കുകളില്‍ തിരിച്ചെത്താന്‍ 2000 രൂപ നോട്ടുകളുടെ 12 ശതമാനം മാത്രം

“Manju”

രാജ്യത്തെ വിവിധ ബാങ്കുകളില്‍ 2000 രൂപയുടെ 88 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി 12 ശതമാനം നോട്ടുകള്‍ മാത്രമാണ് ബാങ്കുകളിലേക്ക് എത്തേണ്ടതെന്ന് ആര്‍ബിഐ അറിയിച്ചു. ആര്‍ബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, 2023 ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണ്. തിരിച്ചെത്തിയ 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപമായാണ് എത്തിയത്. ബാക്കി 13 ശതമാനം മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായി മാറ്റി വാങ്ങിയിട്ടുണ്ട്. ഇനി 0.42 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് പ്രചാരത്തില്‍ ഉള്ളത്. ഇവ ബാങ്കുകളില്‍ തിരിച്ചേല്‍പ്പിക്കാൻ സെപ്റ്റംബര്‍ 30 വരെ സമയപരിധി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button