IndiaLatest

ഇന്ത്യയുടെ വികസനത്തിന്‌ സൈബര്‍ സുരക്ഷ പ്രധാനം

“Manju”

ഡെല്‍ഹി: സൈബര്‍ സുരക്ഷയില്ലാതെ ഇന്ത്യയുടെ വികസനം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സൈബര്‍ സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച്‌ ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സൈബര്‍ സുരക്ഷിത ഇന്ത്യ കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് പരമപ്രധാനമാണെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യ എല്ലാ രംഗത്തും സൈബര്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഈ ശക്‌തി നമുക്ക് വലിയ വെല്ലുവിളിയായി മാറുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. സൈബര്‍ സുരക്ഷ ദേശീയ സുരക്ഷയുടെ അവിഭാജ്യഘടകമാണ്, അത് ശക്‌തമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്നും ഇദ്ദേഹം പറഞ്ഞു.

ഡെല്‍ഹിയില്‍ നടക്കുന്ന സൈബര്‍ സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ബഹുജന അവബോധം സൃഷ്‌ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) ഈ സമ്മേളനം സംഘടിപ്പിച്ചത്.

Related Articles

Back to top button