ErnakulamLatest

‘സന്തോഷത്തിന്റെ തോത് അറിയാം’; പുതിയ സാങ്കേതികവിദ്യയുമായി കൊച്ചി സര്‍വകലാശാല

“Manju”

സന്തോഷത്തിന്റെ തോത് അറിയാം'; പുതിയ സാങ്കേതികവിദ്യയുമായി കൊച്ചി സര്‍വകലാശാല
കൊച്ചി: ഒരു മനുഷ്യന്റെ സന്തോഷത്തിന്റെ തോത് അളന്നറിയാന്‍ പറ്റുന്ന സാങ്കേതികവിദ്യയുമായി കൊച്ചി സര്‍വകലാശാല. ഗവേഷക ഡോ. ശാലിനി മേനോനാണ് സന്തോഷത്തിന്റെ തോത് അളന്നെടുക്കാന്‍ പറ്റുന്ന യന്ത്രം കണ്ടെത്തിയത്.നാഡീതന്തുക്കള്‍ ഉത്പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന്‍ ആണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഡോപ്പമൈന്റെ അളവ് നിര്‍ണയിക്കുന്ന ഡോപ്പാ മീറ്റര്‍ എന്ന സെന്‍സര്‍ ഉപകരണമാണ് ഡോ. ശാലിനി മേനോന്റെ കണ്ടെത്തല്‍. ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് ഡോ. ശാലിനി പറയുന്നു.
4,000 രൂപ മാത്രം ചെലവു വരുന്ന ഈ ചെറു ഉപകരണം ഉപയോഗിക്കാന്‍ എളുപ്പമാണ്. പരിശോധനയ്ക്ക് ഒരു തുള്ളി രക്തമേ വേണ്ടൂ, രണ്ട് സെക്കന്‍ഡില്‍ ഫലം ലഭിക്കും. പ്രോഗ്രാം ചെയ്യാവുന്ന ഇതിന്റെ ഡിസ്‌പോസിബിള്‍ ഇലക്‌ട്രോഡ് മാറി മാറി ഉപയോഗിച്ച്‌ നിരവധി രോഗാവസ്ഥകള്‍ നിര്‍ണയിക്കാന്‍ കഴിയും. ഡോപ്പാ മീറ്ററിന്റെ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.

Related Articles

Back to top button