IndiaLatest

പെപ്പര്‍ഫ്രൈ സഹസ്ഥാപകന്‍ അംബരീഷ് മൂര്‍ത്തി ‍അന്തരിച്ചു

“Manju”

ശ്രീനഗര്‍ : അംബരീഷ് മൂര്‍ത്തി തിങ്കളാഴ്ച രാത്രി ലേയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അദ്ദേഹത്തിന് വയസ്സായിരുന്നു. “എന്റെ സുഹൃത്തും, ഉപദേശകനും, സഹോദരനും, ആത്മസുഹൃത്തും ആയ അംബരീഷ് മൂര്‍ത്തി ഇനി ഇല്ലെന്ന് അങ്ങേയറ്റം തകര്‍ന്നമനസ്സോടെ അറിയിക്കുന്നു. ഇന്നലെ രാത്രി ലേയില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന് വേണ്ടിയും കുടുംബത്തിനുംസുഹൃത്തുക്കള്‍ക്കും ശക്തി ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുക.”പെപ്പര്‍ഫ്രൈ പാര്‍ട്ണര്‍ ആശിഷ് ഷാ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.

2012-ല്‍ അംബരീഷ് മൂര്‍ത്തിയും ആശിഷ് ഷായും ചേര്‍ന്ന് ഫര്‍ണിച്ചറുകളിലും വീട്ടുപകരണങ്ങളിലും സ്പെഷ്യലൈസ് ചെയ്ത പെപ്പര്‍ഫ്രൈ എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സ്ഥാപിക്കുകയായിരുന്നു. ഒരു ദശകം കൊണ്ട് രാജ്യത്തെ മുൻ നിര ഓണ്‍ ലൈൻ ഫര്‍ണിച്ചര്‍ സ്ഥാപനമായി പേപ്പര്‍ ഫ്രൈ മാറി.

അദ്ദഹം 1994 ല്‍ ഡല്‍ഹി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടി. കല്‍ക്കട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.
ബൈക്ക് പ്രേമിയായ അംബരീഷ് മൂര്‍ത്തി മുംബൈയില്‍ നിന്ന് ലേയിലേക്ക് മോട്ടോര്‍ സൈക്കിള്‍ യാത്രയിലായിരുന്നു. നിരന്തരം ഹിമാലയൻ യാത്രകള്‍ നടത്തുമായിരുന്ന അദ്ദേഹം തന്റെ അവസാന യാത്രയുടെ നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ചെയ്ത സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ” ലൈഫ് ഈസ് എ ലിമിറ്റഡ് കമ്പനി വിത്ത് അണ്‍ ലിമിറ്റഡ് ഡ്രീംസ്” എന്ന ബി ആര്‍ ഓ യുടെ ബോര്‍ഡ് അദ്ദഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button