KeralaLatest

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യന്‍ സംഘത്തെ നീരജ് ചോപ്ര നയിക്കും

“Manju”

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുളള ഇന്ത്യൻ സംഘത്തെ ഒളിമ്പിക്‌സ് മെഡല്‍ നേതാവ് നീരജ് ചോപ്ര നയിക്കും. സെപ്റ്റംബര്‍ 19 മുതല്‍ 27 വരെ ഹംഗറിയിലെ ബുഡാപൈസ്റ്റിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. 28 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തില്‍ 7 മലയാളികളുണ്ട്. എം. ശ്രീശങ്കര്‍, അബ്ദുളള അബൂബക്കര്‍, ഏല്‍ദോസ് പോള്‍, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, മിജോ ചാക്കോ കുര്യൻ എന്നിവരാണ് ടീമിലെ മലയാളികള്‍. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പില്‍ ഇന്ത്യൻ താരങ്ങള്‍ 7 വിഭാഗങ്ങളിലായി വിവിധ ഫൈനല്‍ റൗണ്ടുകളില്‍ പങ്കെടുത്തു. ജാവ്‌ലിൻ ത്രോയില്‍ വെളളി നേടിയ നീരജ് ചോപ്രയില്‍ മാത്രമായി ഒതുങ്ങി.

ഏഷ്യൻ ചാമ്പ്യൻഷിപ്പ് ടൂര്‍ണമെന്റിനിടെ പരിക്കേറ്റ തേജീന്ദര്‍ പാല്‍ സിംഗ് ഷോട്ട്പുട്ട് വിഭാഗത്തില്‍ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏഷ്യൻ ഗെയിംസ് തയ്യാറെടുപ്പുകളുടെ ഭാഗമായി തേജസ്വിൻ ശങ്കര്‍, കെ.എം ചന്ദ, പ്രിയങ്കാ ഗോസ്വാമി, എന്നിവരും മീറ്റില്‍ നിന്ന് പിൻമാറിയിരുന്നു. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്ക് പകരം ഇത്തവണ കേന്ദ്ര കായികമന്ത്രാലയമായിരുന്നു ലോക ചാമ്പ്യൻഷിപ്പിനായുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ഇത്തവണ ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ചെലവും കേന്ദ്ര കായികമന്ത്രാലയമാണ് വഹിക്കുക. പരിശീലനം, താമസം, യാത്ര, വൈദ്യസഹായം എന്നിവയ്‌ക്കുളള ചിലവാണ് മന്ത്രാലയം വഹിക്കുക.

Related Articles

Back to top button