IndiaLatest

വന്‍ സൈനിക വിന്യാസവുമായി ചൈനയ്‌ക്കെതിരെ ഇന്ത്യന്‍ വ്യോമസേന

“Manju”

ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയെ ചൊല്ലി സൈനിക തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യ. മേഖലയില്‍ 70,000 സൈനികരെയും 9,000 ടണ്ണിലധികം ഭാരമുള്ള ടാങ്കുകള്‍, പീരങ്കി തോക്കുകള്‍, ബിഎംപികള്‍ തുടങ്ങിയ ഹെവി പ്ലാറ്റ്ഫോമുകളും ഇന്ത്യന്‍ വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്തു.

കിഴക്കന്‍ ലഡാക്കിലെ എല്‍എസിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക തര്‍ക്കം തുടര്‍ച്ചയായ നാലാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് മുന്നൊരുക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള വിപുലമായ നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ക്കിടയിലും 2020ന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയുടെ ഇരുവശത്തും 50,000-60,000 സൈനികരെ വിന്യസിച്ചതായി റിപോര്‍ട്ടുണ്ട്, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനം ഇന്ത്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

Related Articles

Back to top button