IndiaLatest

കൊറോണ വാക്‌സിൻ ഫലപ്രാപ്തി കൈവരിക്കാൻ പ്രാർത്ഥിക്കുന്നു; ഫാറൂഖ് അബ്ദുള്ള

“Manju”

കശ്മീരിൽ 4ജി സേവനം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീനഗർ : കൊറോണ വാക്‌സിൻ ഫലപ്രാപ്തി കൈവരിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. വികസനത്തിനായി എല്ലാവരും സൗഹാർദ്ദം കാത്തു സൂക്ഷിക്കണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

കൊറോണ വാക്‌സിൻ സ്വീകരിച്ചവർക്ക് പൂർണ്ണമായി അതിന്റെ ഫലം ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ജമ്മു കശ്മീരിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിനായി സൗഹാർദ്ദവും, സാഹോദര്യവും കാത്ത് സൂക്ഷിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.

ആർട്ടിക്കിൽ 370 റദ്ദാക്കുന്നതിന് മുന്നോടിയായി റദ്ദാക്കിയ 4ജി ഇന്റർനെറ്റ് സേവനം പുന:സ്ഥാപിക്കണമെന്നും ഫാറൂഖ് അബ്ദുള്ള പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്റർനെറ്റ് സേവനം പുന:സ്ഥാപിക്കുന്നതിനായുള്ള ആവശ്യം ഫാറൂഖ് അബ്ദുള്ള ഉന്നയിച്ചത്. വീടുകളിൽ ഇരുന്ന് പഠിക്കുന്ന വിദ്യാർത്ഥികളും സംരംഭകരും പഠനത്തിനും വ്യാപാരത്തിനും പൂർണ്ണമായി ആശ്രയിക്കുന്നത് ഇന്റർനെറ്റ് സേവനങ്ങളെയാണ്. അതിനാൽ എത്രയും വേഗം 4 ജി ഇന്റർനെറ്റ് സേവനം പുന:സ്ഥാപിക്കണമെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.

ഗുജാർ ദേശ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button